Monday, January 13, 2025
Latest:
KeralaTop News

കുന്നംകുളത്ത് കാർ ഷോറൂമിൽ തീപിടുത്തം; ആളപായമില്ല

Spread the love

കുന്നംകുളം കമ്പി പാലത്ത് സെക്കൻഡ് ഹാൻഡ് കാർ വിൽപ്പന സ്ഥാപനത്തിൽ തീപിടുത്തം.ഇൻഡസ് മോട്ടോഴ്സിന്‍റെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ട്രൂ വാല്യൂ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തത്തിൽ സ്ഥാപനത്തിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു.സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ പ്രദേശവാസികൾ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു.