പി വി അൻവറിന്റേത് ഡക്ക്, കുറ്റിത്തെറിച്ച് പോകും; എ വിജയരാഘവൻ
യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവർ നീങ്ങുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചത്.അൻവറിൻറെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്ത് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവർ ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുകയാണ് പി വി അൻവർ ചെയ്യുന്നത്. ഒരിക്കലും അൻവറിന് സിക്സ് അടിക്കാൻ കഴിയില്ല, നിലമ്പൂരിൽ ഇലക്ഷൻ കഴിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാകും.
പ്രതീക്ഷ എല്ലാവർക്കും ഉണ്ട്,അൻവർ വന്നാലേ കോൺഗ്രസ് തോൽക്കു എന്ന് കൂട്ടണ്ട.അൻവറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരിൽ ഇടതുപക്ഷം ജയിച്ചു എന്ന് കരുതേണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയിൽ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാകും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിനെ ദുർബലപ്പെടുത്താനുള്ള എളുപ്പവഴിയയാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിനെ കോൺഗ്രസ് കാണുന്നത്. നിലമ്പൂരിൽ യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയും. എന്നാൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിക്കുമോ എന്ന് ചോദ്യത്തിന് ആവർത്തനം ആവർത്തിക്കില്ല എന്നായിരുന്നു വിജയരാഘവന്റെ മറുപടി.
പാലക്കാട് സരിൻ സ്ഥാനാർത്ഥിയായത് നല്ല കോൺഗ്രസുകാരൻ ആയതുകൊണ്ടാണ്
ആര്യാടൻ ഷൗക്കത്ത് നല്ല കോൺഗ്രസുകാരൻ ആണോ എന്ന് ഷൗക്കത്ത് തന്നെ തീരുമാനിക്കട്ടെയെന്നും
നിലമ്പൂരിലേക്ക് മത്സരത്തിനു പോകാനുള്ള ആത്മവിശ്വാസം അൻവറിനില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
അതേസമയം,നിലമ്പൂരിൽ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന പി വി അൻവറിൻ്റെ നിർദേശത്തിൽ യുഡിഎഫിൽ അമർഷം പുകയുകയാണ്. ഞാൻ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.
ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. ഉപ തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണമെന്നും അൻവർ പറഞ്ഞു.യുഡിഎഫിന് നിരൂപാധിക പിന്തുണ പ്രഖ്യാപിക്കുന്ന അൻവറിന്റെ നിലപാട് ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങൾ ലക്ഷ്യം വെച്ചാണ്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ പിന്തുണക്കില്ലെന്നും
അൻവർ പറഞ്ഞുവെക്കുന്നുണ്ട്.