NationalTop News

തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നൽകും;കോണ്‍ഗ്രസ്

Spread the love

ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. യുവ ഉഡാൻ യോജന എന്ന പേരിലാണ് വാഗ്ദാനം.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ യുവാക്കളെ കയ്യൊഴിഞ്ഞുവെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോൺഗ്രസ്. കഴിഞ്ഞ പത്തുവർഷമായി നടക്കുന്നത് കുറ്റപ്പെടുത്തൽ മാത്രം. ബിജെപിയും ആം ആദ്മി പാർട്ടിയും കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തൽ.

ഷീല ദീക്ഷിതിന്റെ കാലത്താണ് വികസനം കൊണ്ടു വന്നത്. ഡൽഹിയിൽ ഇന്ന് വികസനം എത്തുന്നില്ല. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ കോൺഗ്രസ് നടപ്പാക്കും. കേന്ദ്ര സർക്കാരും – എഎപിയും തമ്മിലുള്ള തർക്കത്തിൽ ദുരിതം അനുഭവിക്കുന്നത് ജനങ്ങൾ – സച്ചിൻ പൈലറ്റ് പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് യാഥാർത്ഥ്യം സുതാര്യമായി അവതരിപ്പിച്ചിരുന്നു. എന്നാൽ ബിജെപി അവർക്ക് താത്പര്യമുള്ള കാര്യങ്ങൾ മാത്രമേ പങ്കുവെക്കുന്നുള്ളൂ. ബിജെപി സർക്കാരിൽ സുതാര്യതയുടെ അഭാവം പ്രകടമാണെന്നും സച്ചിൻ പൈലറ്റ് വിമർശിച്ചു.