വിദേശത്ത് നിന്ന് കപ്പലിലെത്തിയത് ഫർണിച്ചർ; കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടികൂടിയത് 19 ലക്ഷം ലഹരി ഗുളികകൾ
റിയാദ്: ഫർണിച്ചർ ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ കൊണ്ടുവന്ന 19 ലക്ഷം ആംഫെറ്റാമിൻ ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്ത് പിടികൂടി. വിദേശത്ത് നിന്ന് കപ്പലിലെത്തിയ ഫർണിച്ചർ ഉപകരണങ്ങളുടെ മറവിലാണ് ഇത്രയധികം നിരോധിത ഗുളികകൾ കടത്താൻ ശ്രമിച്ചത്.
ജിദ്ദ ഇസ്ലാമിക തുറഖത്തുവെച്ച് സക്കാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി ചേർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നർകോടിക്സ് കൺട്രോൾ ആളാണ് കടത്തൽ ശ്രമം പരാജയപ്പെടുത്തിയത്. ഈ ഷിപ്മെൻറ് സ്വീകരിക്കാനെത്തിയ സിറിയൻ പൗരനെ അറസ്റ്റ് ചെയ്തതായും ഡയറക്ടറേറ്റ് അറിയിച്ചു. അനന്തര നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.