തിരുവനന്തപുരത്ത് അരുംകൊല: തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമില്‍ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. പേയാട് സ്വദേശി ആശയെ കൊലപ്പെടുത്തി സി കുമാരന്‍ എന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. ആശയെ കാണാനില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ രാവിലെ അഞ്ചരയ്ക്കാണ് ആശയെ കാണാതായത്. ഇന്നലെ രാത്രിയാണ് വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ ആശയുടെ ഭര്‍ത്താവ് പരാതി നല്‍കുന്നത്. ഇന്നലെ വൈകിട്ടോടു കൂടിയാണ് ഇവര്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിയത്. 10ാം തിയതി മുതല്‍ കുമാരന്‍ ഇവിടെ താമസമുണ്ടായിരുന്നു. കുമാര്‍ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. ഇന്ന് രാവിലെ ജോലിക്കെത്തേണ്ട സമയമായിട്ടും കാണാതായതോടെ സഹപ്രവര്‍ത്തകന്‍ ഇയാളെ ഫോണില്‍ വിളിച്ചു. എന്നാല്‍ കിട്ടിയില്ല. അതിനെ തുടര്‍ന്നാണ് ടൂറിസ്റ്റ്‌ഹോമിന്റെ ഉടമയെ ബന്ധപ്പെടുന്നത്. ഇവര്‍ വന്ന് മുറി പരിശോധിച്ച ശേഷമാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുമാരന്റെ മൃതദേഹം തൂങ്ങിയ നിലയിലാണ്. സ്ത്രീയുടെ മൃതദേഹം കട്ടിലിന് താഴെ കിടക്കുന്ന രീതിയിലാണ്.
ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുമാരന്‍ ആത്മഹത്യ ചെയ്തതാകാം എന്നതാണ് പ്രഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണം ഉള്ളതായി പോലീസ് വ്യക്തമാക്കി. സ്ത്രീയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ട്.