KeralaTop News

വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടപരിഹാര പട്ടികയിൽ അനർഹരും, പരാതി

Spread the love

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയിൽ അപാകതയെന്ന് പരാതി. പട്ടികയിൽ അനർഹരും ഉൾപ്പെട്ടു എന്നാണ് ആരോപണം. റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോൾ പരിഗണിക്കുന്നത്. അർഹരായ പലരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നും, അനർഹർ പട്ടികയിൽ കയറിക്കൂടി എന്നും പ്രദേശവാസികൾ ആരോപിച്ചു.

പരാതി ഉയർന്നതിന് പിന്നാലെ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസിൽ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസിൽദാർ ടിപി അനിതയുടെ നേതൃത്വത്തിലാണ് പരിശോധന.

അതേസമയം, പട്ടികയിലെ അപാകതയ്ക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ഈ മാസം 18ന് പ്രതിഷേധ മാർച്ച് നടത്തും.