മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ്; ഫോൺ ഹാക്ക് ചെയ്തെന്ന വാദം പൊളിഞ്ഞു, കെ.ഗോപാലകൃഷ്ണൻ IAS-ന്റെ ചാറ്റ് പുറത്ത്
മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കെ. ഗോപാലകൃഷ്ണൻ IAS ൻ്റെ വാദം പൊളിയുന്നു.ചിലർ പറഞ്ഞിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണൻ തന്നെ പറയുന്നതിൻ്റെ തെളിവുകൾ പുറത്ത്.
കെ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
ഫോൺ ഹാക്ക് ചെയ്തവർ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കെ ഗോപാലകൃഷ്ണന്റെ വാദങ്ങൾ പൊളിക്കുന്നതാണ് പുതിയ തെളിവുകൾ.ചിലർ പറഞ്ഞിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണൻ തന്നെ പറയുന്നതിൻ്റെ വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ 24 ന് ലഭിച്ചു. മല്ലു മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പിലാണ് ഗോപാലകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
അതേസമയം സസ്പെൻഷൻ നീട്ടിയതിൽ വീണ്ടും വിശദീകരണവുമായി എൻ പ്രശാന്ത് ഐഎഎസ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. മാധ്യമങ്ങളിലൂടെ വ്യാജ വിവരം നൽകുന്നുവെന്നും , വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.