NationalTop News

മഹാകുംഭമേളയ്‌ക്ക് ​സംഗീത സ്പർശം നൽകാൻ ശങ്കർ മഹാദേവൻ, കലാകാരന്മാരുടെ സംഗമഭൂമിയാകാൻ പ്രയാ​ഗ്‍രാജ്

Spread the love

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ ഒരുങ്ങുന്ന മഹാ കുംഭമേളയ്ക്ക് സംഗീത സ്പർശം നൽകാൻ ശങ്കർ മഹാദേവൻ. ശങ്കർ മഹാദേവൻ മുതൽ മോഹിത് ചൗഹാൻ വരെയുള്ള നിരവധി ഗായകർ ആത്മീയതയ്ക്ക് സംഗീത സ്പർശം നൽകാൻ എത്തുന്നു.

ഉദ്ഘാടന ദിവസം ശങ്കർ മഹാദേവൻ സംഗീത പരിപാടി അവതരിപ്പിക്കുമ്പോൾ, മോഹിത്, കൈലാഷ് ഖേർ, ഷാൻ മുഖർജി, കവിത കൃഷ്ണമൂർത്തി, കവിത സേത്ത്, ഹരിഹരൻ, ബിക്രം ഘോഷ്, മാലിനി അവസ്തി ഋഷഭ് റിഖിറാം ശർമ്മ, ഷോവന നാരായൺ, ഡോ. എൽ. സുബ്രഹ്മണ്യം തുടങ്ങി നിരവധി കലാകാരന്മാർ കുംഭമേളയിൽ പരിപാടി അവതരിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിവിധ പരിപാടികളാണ് കുംഭമേളയുടെ ഭാ​ഗമായി നടത്തുക. മതപ്രഭാഷണങ്ങൾ‌, സാംസ്കാരിക ഘോഷയാത്രകൾ, പ്രകടനങ്ങൾ എന്നിവയും ഉണ്ടായിരിക്കും.കുംഭമേള ഗ്രൗണ്ടിലെ ഗംഗാ പന്തലിലാണ് പരിപാടികൾ നടക്കുക. ക്ലാസിക്കൽ നൃത്തങ്ങൾ, നാടോടി സംഗീതം, നാടക കലകൾ എന്നിവ ഉൾപ്പടെ അവതരിപ്പിക്കും. 45 കോടിയിലധികം പേർ ഇത്തവണ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.