NationalTop News

‘ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചു, മനുഷ്യന്റെ മുഖം നൽകി’; ഋഷഭ് ഷെട്ടിക്കെതിരെ കേസ്

Spread the love

ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചതിന് ഋഷഭ് ഷെട്ടിക്കെതിരെ കേസ്. ജയ് ഹനുമാന്‍റെ ടീസറിൽ ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നാമ്പള്ളി ക്രിമിനൽ കോടതിയിലാണ് അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചതിന് ഋഷബ് ഷെട്ടി, സംവിധായകന്‍ പ്രശാന്ത് വർമ്മ, നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവുവാണ് കേസ് നൽകിയത്.

പരമ്പരാഗത അവതാര രൂപത്തിന് പകരം ഹനുമാന് ‘മനുഷ്യമുഖം’ നല്‍കി. ദൈവത്തേക്കാള്‍ ആ നടന് പ്രധാന്യം നല്‍കുന്നു. ഇത് ശരിക്കും ദൈവത്തോടും വിശ്വസത്തോടുമുള്ള അവഹേളനമാണ് അഭിഭാഷകന്‍ ആരോപിച്ചു. വരും തലമുറ ഹനുമാനെ അങ്ങനെയെ കാണൂ. ഹനുമാൻ മനുഷ്യനല്ലെന്ന് യുവതലമുറയ്ക്ക് അറിയില്ല.

ഇത് അനുവദിച്ചാൽ, മറ്റ് സിനിമാ നിർമ്മാതാക്കൾ ദൈവങ്ങളെ ചിത്രീകരിക്കുന്നതിന് സിനിമാ സര്‍ഗാത്മ സ്വാതന്ത്ര്യം ഉപയോഗിക്കും.സിനിമാക്കാർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യും. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ദേശീയ അവാർഡ് ജേതാവായ നടൻ ഋഷബ് ഷെട്ടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇതില്‍. ശക്തനായ ഒരാളായാണ് ഋഷഭ് പോസ്റ്ററിൽ കാണിപ്പെടുന്നത്. പക്ഷേ മുഖം മനുഷ്യനാണ്. അതിനർത്ഥം അവർ ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചിരിക്കുന്നു എന്ന് അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം മൈത്രി മൂവി മേക്കേഴ്‌സ് പുഷ്പ 2 പ്രീമിയര്‍ ദുരന്തം ഉണ്ടാക്കിയ നിയമ പ്രശ്നത്തില്‍ നിന്നും കരകയറുന്നതിനിടെ ഇപ്പോൾ അവർ മറ്റൊരു നിയമ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുകയാണ്.