KeralaTop News

ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയത; കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി

Spread the love

ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയിൽ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും മുതിർന്ന നേതാവ് ജി സുധാകരൻ വിട്ടുനിന്നു.

മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻ ഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം തുടരുന്നത് അംഗീകരിക്കാൻ ആകില്ല. കുട്ടനാട്, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ ഏരിയകളിലെ എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പരാജയം വിലയിരുത്താനോ പരിഹാരം കാണാനോ ഒരു ഘടകവും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനു മുൻപായിരുന്നു വിമർശനം. പരാജയത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചില്ലെന്നും വിമർശനമുണ്ട്.