KeralaTop News

‘താങ്കള്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി’: രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹണി റോസ്

Spread the love

കൊച്ചി: സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഹണി റോസ് രംഗത്ത്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലമായി രംഗത്ത് എത്തിയ രാഹുല്‍ ഈശ്വറിനെ വിമര്‍ശിക്കുകയാണ് ഹണി റോസ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍. സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും എന്നാണ് ഹണി റോസ് പറയുന്നത്.