KeralaTop News

കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി ശബരിമലയിൽ ഒളിവിലായിരുന്ന പ്രതി എക്സൈസ് പിടിയിൽ

Spread the love

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ശബരിമലയിൽ ഒളിവിലായിരുന്ന പ്രതി എക്സൈസ് പിടിയിൽ. ജാമ്യത്തിലിറങ്ങിയശേഷം ഉപാധികള്‍ പാലിക്കാതെ സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെയാണ് ശബരിമല സന്നിധാനത്ത് നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മധുര സ്വദേശി രാജുവാണ് പിടിയിലായത്.

ഒന്നര കിലോ കഞ്ചാവുമായി 2019ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇതിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥലം വിടുകയായിരുന്നു. ശബരിമലയിൽ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലിയിലായിൽ പ്രവേശിച്ച പ്രതിയുടെ ഫോണ്‍ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ്രതി സന്നിധാനത്തുണ്ടെന്ന് മനസിലാക്കിയ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.