KeralaTop News

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ലീഗ്

Spread the love

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വര്‍ധനയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്.നിരക്ക് വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന എന്ന് പിഎംഎ സലാം സംസ്ഥാന സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍,കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ 40,000 തോളം രൂപയാണ് അധികമായി നല്‍കേണ്ടത്.നിരക്ക് വര്‍ദ്ധനക്ക് പിന്നില്‍ ഗൂഢാലോചന എന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തുന്നു.

മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര വ്യോമയാനമന്ത്രിക്കും,ന്യൂനപക്ഷ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും കരിപ്പൂരില്‍ നിന്ന് ഉയര്‍ന്ന നിരക്ക് തന്നെ ആയിരുന്നു. പിന്നീട് ശക്തമായ സമരത്തിന് ഒടുവില്‍ നിരക്ക് കുറച്ചെങ്കിലും കുറച്ചിരുന്നു.