SportsTop News

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മൂന്നാം ഫൈനലിനായി ബാഴ്‌സ; രണ്ടാം സെമിയില്‍ റയലും മല്ലോര്‍ക്കയും വെള്ളിയാഴ്ച്ചയിറങ്ങും

Spread the love

സ്പാനിഷ് സൂപ്പര്‍ കപ്പ് അവസാന പോരാട്ടത്തിലേക്ക് ബാഴ്‌സലോണ. പതിനേഴാം മിനിറ്റില്‍ അലക്‌സ് ബാല്‍ഡെയുടെ അസിസ്റ്റില്‍ സ്പാനിഷ് താരം ഗവിയും 52-ാം മിനിറ്റില്‍ ഗവിയുടെ പാസില്‍ ലാമിന്‍ യമാല്‍ നേടിയ ഗോളുകള്‍ക്ക് അത്‌ലറ്റികോ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടത്തിനെത്തിയത്. ബുധനാഴ്ച ജിദ്ദയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിഫൈനല്‍ വിജയിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ഫൈനലിലെത്തുന്ന ടീമായി ബാഴ്‌സ.

14 ട്രോഫികളുമായി ഏറ്റവും വിജയകരമായ സൂപ്പര്‍ കപ്പ് ടീമായ ബാഴ്സലോണ വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡും മല്ലോര്‍ക്കയും തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയിയായിരിക്കും ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബാഴ്‌സയുടെ എതിരാളികള്‍.