KeralaTop News

‘കിരീടം നമ്മുടെ സ്വന്തം തൃശ്ശൂർ ഇങ്ങു എടുത്തൂട്ടോ..;വിജയികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ’: സുരേഷ് ഗോപി

Spread the love

63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാമ്പ്യന്മാരായി.

തൃശൂരിന് ആശംസയുമായി തൃശൂർ എം പി സുരേഷ് ഗോപി രംഗത്തെത്തി. ഫേസ്ബൂക്കിലൂടെയാണ് സുരേഷ് ഗോപി ആശംസകൾ അറിയിച്ചത്. 2024-25 കേരള സ്കൂൾ കലോത്സവ കിരീടം നമ്മുടെ സ്വന്തം തൃശ്ശൂർ ഇങ്ങു എടുത്തൂട്ടോ. വിജയികൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള് എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ 1007 പോയിന്‍റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തുടക്ക മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും.