ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ് റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ
EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. 99കോടി വോട്ടർമാർ രാജ്യത്തുണ്ട്. എല്ലാം CCTV നീരിക്ഷണത്തിലാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. രാജ്യത്തെ വോട്ടർമാർക്ക് തെരെഞ്ഞെടുപ്പ് കമ്മീഷൻ പുതുവത്സര ആശംസകൾ നേരുന്നു.
വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കുന്നത് നോട്ടീസ് നൽകുകയും സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ്.അവസരം നൽകാതെ ആരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാ വിവരങ്ങൾ കൈമാറുന്നുണ്ട്.
വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം സീൽ ചെയ്യും. ഇതെല്ലാം CCTV നീരിക്ഷണത്തിലാണ്. EVM ഹാക്ക് ചെയ്യാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.കോടതി ഉത്തരവ് ഉദ്ധരിച്ചാണ് പ്രതികരണം.
ഡൽഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും. ഫെബ്രുവരി 8 ന് വോട്ടെണ്ണൽ. 1.55 കോടി വോട്ടർമർ ഡൽഹിയിൽ ഉണ്ട്. 2.08 ലക്ഷം പുതിയ വോട്ടർമാർ പട്ടികയിൽ ഉണ്ട്. 13033 പോളിങ് സ്റ്റേഷനുകൾ. 70എണ്ണം സ്ത്രീകൾ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.
വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കുന്നത് നോട്ടീസ് നൽകുകയും സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ്. നാമ നിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം ജനുവരി 17നാണ്. പത്രികളുടെ സൂക്ഷ്മ പരിശോധന ജനുവരി 18 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ജനുവരി 20നാണ് . യുപിയിലെ മിൽക്കിപൂരിലും തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പും ഇതേ തീയതിയിൽ നടക്കും.
2024 തെരഞ്ഞെടുപ്പിന്റെ വർഷം കൂടിയായിരുന്നു. മണിപ്പൂർ ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സംഘർഷങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്തി.99കോടി വോട്ടർമാർ ഇന്ന് രാജ്യത്തുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ചില ആശങ്കങ്ങൾ ഉയർന്നു.ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗം ആണ്. അത് തങ്ങൾ ബഹുമാനിക്കുന്നു.
വോട്ടിംഗ് ശതമാനത്തിൽ മാറ്റം വരുത്തുക അസാധ്യമാണ്. ഫോം 17സി ഉപയോഗിച്ച് ഇവിഎം വോട്ടുകളുടെ കണക്കുകൾ ഏജൻ്റുമാർക്ക് ലഭ്യമാണ്.തെരെഞ്ഞെടുപ്പിനെ കുറിച്ചുള്ള ഏത് വിവരവും വെബ്സൈറ്റിൽ ലഭ്യമാണ്. സ്ഥാനർഥികളെ കുറിച്ച് വോട്ടർമാർക്ക് അറിയുന്നതിന് ആയി ഉള്ള സംവിധാനവും ഉണ്ട്.പണമൊഴുക്ക് തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.