‘പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണം; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും’: സിപിഐഎം നേതാവ് സുരേഷ് കുറുപ്പ്
അതൃപ്തി അറിയിച്ച കോട്ടയത്തെ മുതിര്‍ന്ന സി പി ഐ എം നേതാവ് സുരേഷ് കുറുപ്പ് പാര്‍ട്ടി വിടില്ല. പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണമാണെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. അതേസമയം ആവശ്യപ്പെടുന്ന ഘടകത്തില്‍ കുറുപ്പിനെ ഉള്‍പ്പെടുത്തണമെന്നാണ് സിപിഐഎം നിലപാട്.
തന്നെക്കാള്‍ ജൂനിയര്‍ ആയവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയതോടെയാണ് സുരേഷ് കുറുപ്പ് അതൃപ്തി പ്രകടിപ്പിച്ചത്. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ അവസാനദിവസം വിട്ടു നിന്നതും ഇതിനാലാണ്. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും അടക്കം സുരേഷ്‌കുറിപ്പിന് ഒഴിവാക്കി. ഇതോടെയാണ് മറ്റു പാര്‍ട്ടിയിലേക്ക് സുരേഷ് കുറുപ്പ് പോകുമെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം സജീവമായത്.
എന്നാല്‍ ഈ വാര്‍ത്തകളെ പൂര്‍ണമായും സുരേഷ് കുറിപ്പ് തള്ളിക്കളയുകയാണ്. താന്‍ കമ്മ്യൂണിസ്റ്റുകാരന്‍ ആണെന്നും പാര്‍ട്ടി വിട്ട് എവിടേക്കും പോകില്ലെന്നുമാണ് കുറുപ്പ് പറയുന്നത്. ഇത്തരം അഭിവൃംഗങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ഉണ്ടെന്നുമാണ് സുരേഷ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ അതിര്‍ത്തി അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്. ജൂനിയര്‍ ആയവര്‍ മുകളില്‍ ഇരിക്കുമ്പോള്‍ താഴെയിരിക്കാന്‍ താനില്ലെന്നാണ് കുറുപ്പിന്റെ നിലപാട്.
അതേസമയം സിപിഎം നേതൃത്വം വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങള്‍ ഇന്നും നടത്തിയിട്ടില്ല. പരസ്യമായി വിമര്‍ശനം ഉന്നയിച്ചാലെ പാര്‍ട്ടി സുരേഷ് കുറുപ്പിന്റെ വിഷയത്തില്‍ പ്രതികരിക്കു.