എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു; വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി
വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കിയ അംഗം പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയില്‍ പതിനൊന്ന് വീതം യുഡിഎഫും എല്‍ഡിഎഫും ഒരു ബിജെപിയുമാണ് കക്ഷി നില.
ജെഡിഎസില്‍ നിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്‍ ആണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. എല്‍ഡിഎഫ് അംഗങ്ങളും ബിജെപി അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നറുക്കെടുപ്പിലൂടെയായിരുന്നു എല്‍ഡിഎഫിലെ പി എം ആസ്യ ടീച്ചര്‍ പ്രസിഡന്‍റ് ആയിരുന്നത്.