technologyTop News

ഐഫോൺ ഉപയോക്താക്കൾക് സന്തോഷ വാർത്ത; വാട്‌സ്ആപ്പ് ഇനി ഒരു സ്മാർട്ട് സ്കാനർ

Spread the love

നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ഏറെ പ്രാധാന്യമുള്ളഒരു ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങൾ അയക്കുക, വിളിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാനുള്ള അപ്ഡേഷനാണ് ഐഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

പുത്തൻ അപ്ഡേഷനിലൂടെ പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ അയച്ചുകൊടുക്കാൻ സാധിക്കും. ഇനി തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യേണ്ടതില്ല. ഈ ഫീച്ചർ ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. എന്നാൽ വളരെ പെട്ടെന്ന് ആൻഡ്രോയിഡ് ഫോണുകളിലേക്കും ലഭ്യമാകുമെന്നാണ് റിപോർട്ടുകൾ.

വാട്‌സ്ആപ്പിൽ ഡോക്യുമെന്റ് സ്കാൻ ചെയ്യുന്നത് എങ്ങനെ?
നിങ്ങൾ ഡോക്യുമെന്റ് അയക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായുള്ള ചാറ്റ് തുറക്കുക
ചാറ്റ് സ്ക്രീനിന്റെ താഴെ ഇടതുഭാഗത്ത് കാണുന്ന + (പ്ലസ്) ബട്ടൺ ടാപ്പ് ചെയ്യുക
തുറന്നുകിട്ടുന്ന ഓപ്ഷനുകളിൽ നിന്ന് “ഡോക്യുമെന്റ്” എന്നത് തിരഞ്ഞെടുക്കുക

ഇനി നിങ്ങളുടെ ഫോണിലെ ക്യാമറ ഓണാകും. സ്കാൻ ചെയ്യേണ്ട ഡോക്യുമെന്റ് ക്യാമറയുടെ ലെൻസിന് മുന്നിൽ വച്ച് ഒരു ഫോട്ടോ എടുക്കുക. വാട്‌സ്ആപ്പ് സ്വയമേവ ഡോക്യുമെന്റിന്റെ അരികുകൾ തിരിച്ചറിഞ്ഞ് ഒരു ക്രോപ്പ് നൽകും. ആവശ്യമെങ്കിൽ നിങ്ങൾക്ക് ഈ ക്രോപ്പ് ക്രമീകരിക്കാം.
ഒന്നിലധികം പേജുകൾ സ്കാൻ ചെയ്യണമെങ്കിൽ ഓരോ പേജിനും ശേഷം ക്യാമറ ബട്ടൺ വീണ്ടും ടാപ്പ് ചെയ്യുക.
എല്ലാ പേജുകളും സ്കാൻ ചെയ്ത് കഴിഞ്ഞാൽ “സേവ്” ബട്ടൺ ടാപ്പ് ചെയ്യുക.

ഒന്നിലധികം പേജുകൾ സ്കാൻ ചെയ്യണമെങ്കിൽ ഓരോ പേജിനും ശേഷം ക്യാമറ ബട്ടൺ വീണ്ടും ടാപ്പ് ചെയ്യുക.
എല്ലാ പേജുകളും സ്കാൻ ചെയ്ത് കഴിഞ്ഞാൽ “സേവ്” ബട്ടൺ ടാപ്പ് ചെയ്യുക.
വാട്‌സ്ആപ്പ് സ്വയമേ സ്കാൻ ചെയ്ത ഇമേജുകൾ ഒരു പിഡിഎഫ് ഫയലായി പരിവർത്തിപ്പിക്കും. പിഡിഎഫ് ഫയൽ തയ്യാറായാൽ നിങ്ങൾക്ക് അത് നേരിട്ട് നിങ്ങളുടെ സുഹൃത്തിന് അയയ്ക്കാം.