KeralaTop News

തിരുവനന്തപുരത്ത് കുത്തേറ്റ പ്ലസ് ടു വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു; പ്ലസ് വൺ വിദ്യാർഥികൾക്കായി അന്വേഷണം

Spread the love

തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാർത്ഥി അസ്‌ലമിന്റെ നില ഗുരുതരമായി തുടരുന്നു. പ്ലസ് വൺ വിദ്യാർഥികളായ നാലുപേരാണ് കേസിലെ പ്രതികൾ. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഒരുമാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം കഴിഞ്ഞദിവസം കത്തിക്കുത്തിൽ കലാശിച്ചത്.

അസ്ലമിന്റെ ശ്വാസകോശത്തിൽ കത്തി കുത്തി കയറ്റുകയായിരുന്നു. ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.അന്ന് പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനുൾപ്പടെ പരിക്കേറ്റിരുന്നു.അന്നത്തെ സംഘർഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്ലസ് വൺ വിദ്യാർഥികളായ നാലുപേരാണ് കേസിലെ പ്രതികൾ. ഇവർ ഒളിവിൽ ആണെന്നാണ് പോലീസ് വിശദീകരണം.