KeralaTop News

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 5വരെ ടോള്‍ പിരിക്കില്ല

Spread the love

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ തല്‍ക്കാലം ടോള്‍ നല്‍കേണ്ടതില്ല. പന്നിയങ്കരയില്‍ തല്‍സ്ഥിതി ഒരു മാസം വരെ തുടരാന്‍ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും.അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ല.

വടക്കഞ്ചേരിയില്‍ പി പി സുമോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ടോള്‍ കമ്പനി അധികൃതര്‍ 5 കിലോമീറ്റര്‍ സൗജന്യം അനുവദിക്കാമെന്നും, ബാക്കിയുള്ള പ്രദേശവാസികള്‍ക്ക് മാസ പാസ് എന്ന വ്യവസ്ഥയില്‍ തുടരാമെന്ന് ടോള്‍ കമ്പനി അറിയിച്ചെങ്കിലും യാതൊരു കാരണവശാലും തങ്ങള്‍ പണം നല്‍കി യാത്ര ചെയ്യില്ലെന്ന് ഉറച്ച നിലപാടില്‍ ആയിരുന്നു പ്രദേശവാസികള്‍. തുടര്‍ന്ന് 5 പഞ്ചായത്തുകളിലെ 4 ചക്രവാഹനങ്ങളുടെ കണക്കെടുക്കാനും പിന്നീട് എംപി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ അടുത്തമാസം 5നകം ചര്‍ച്ച നടത്താനും തീരുമാനിച്ചു.

ജനുവരി 30 നകം വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ വാഹനങ്ങളുടെ ഡെന്‍സിറ്റി അതായത് നിലവിലെ സൗജന്യ നിരക്കില്‍ തുടരുന്ന 5 പഞ്ചായത്തുകളിലെ നാലു ചക്ര വാഹനങ്ങള്‍ എത്രയെണ്ണം ടോള്‍ പ്ലാസ വഴി ഒരു മാസം കടന്നു പോകുന്നു എന്ന കണക്ക് എടുക്കാനും തീരുമാനിച്ചു. എങ്കില്‍ മാത്രമേ സൗജന്യമായി പോകേണ്ടവര്‍ ആരൊക്കെയെന്ന് കൃത്യമായ ഒരു ഡാറ്റ ശേഖരിക്കാന്‍ കഴിയൂ എന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു.