KeralaTop News

ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്; മലപ്പുറം സ്വദേശികൾ പിടിയിൽ

Spread the love

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്തിൽ പ്രതികൾ പിടിയിൽ. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതികളെയാണ് പിടികൂടിയത്.

മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35 ), തിരൂർ മേൽമുറി സ്വദേശി അബ്ദുൽ ഖാദർ (38) എന്നിവരെയാണ് പിടികൂടിയത്. സ്വകാര്യ ബസിന്റെ പാഴ്സൽ സർവീസ് മറയാക്കിയായിരുന്നു ലഹരി കടത്ത്. പാഴ്സലിനൊപ്പം ജിപിഎസും ഘടിപ്പിച്ചിരുന്നു.