ദൃശ്യം 3 എഴുതിയിട്ട് പോലുമില്ല, നടന്നാൽ നടന്നു ; ജീത്തു ജോസഫ്
രാജ്യമൊട്ടാകെ തരംഗമായി മാറിയ ദൃശ്യം ഫ്രാഞ്ചയ്സിന്റെ മൂന്നാം ഭാഗം എഴുതി തുടങ്ങിയിട്ടില്ല എന്ന് സംവിധായകൻ ജീത്തു ജോസഫ്. താൻ വളരെയധികം ശ്രമിക്കുന്നുണ്ട്. ദൃശ്യം മൂന്നാം ഭാഗം ഷൂട്ടിംഗ് എന്ന് തുടങ്ങും എന്ന ഓൺലൈൻ മീഡിയയുടെ ചോദ്യത്തിന്, ദൃശ്യം 3 യെ പറ്റി ഒന്നും പറയാനില്ല.’ ദൃശ്യം 3 ചെയ്യാൻ ആലോചനയുണ്ട്, എന്നാൽ അതൊരു വലിയ ഉത്തരവാദിത്വം ആണ്, ഒരു ചിത്രത്തിന്റെ തുടർച്ച ചെയ്യുമ്പോൾ ആളുകൾ എപ്പോഴും ആദ്യ ഭാഗവുമായി താരതമ്യം ചെയ്യും’ എന്ന് മോഹൻലാൽ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ലാലേട്ടൻ പറഞ്ഞത് അതിനായി താൻ ശ്രമം നടത്തുന്നുണ്ട് എന്നാണ്, അത് ശരിയാണ് പക്ഷെ എപ്പോൾ എങ്ങനെയെന്ന് അറിയില്ല, നടന്നാൽ നടന്നു എന്ന് പറയാം, അതാണ് യാഥാർഥ്യം. നല്ലൊരു ആശയം കിട്ടിയാൽ തീർച്ചയായും ചെയ്യും ,ഇല്ലെങ്കിൽ ദൃശ്യം 3 ഉണ്ടാകില്ല. ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിച്ചതല്ല. എല്ലാവരും അതിനൊരു തുടർച്ചക്ക് വേണ്ടി ശ്രമിക്കാൻ പറഞ്ഞപ്പോൾ അത് സംഭവിച്ചു. അതിനേക്കാൾ എഫേർട്ട് ഇതിനായി ഇടുന്നുണ്ട് എന്നും ജീത്തു ജോസഫ് വ്യക്തമാക്കി.