പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍
പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി. എച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എന്നിവരാണ് വീട്ടിലെത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെയും വെറുതെ വിട്ടവരുടെയും വീട്ടില്‍ നേതാക്കള്‍ എത്തി.
അതേസമയം, പെരിയ കേസിലെ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ കണ്ണൂരിലെ ജയിലില്‍ എത്തിച്ചു. വിയ്യൂര്‍ ജയിലില്‍ ഉണ്ടായിരുന്ന ഒമ്പത് പ്രതികളെയും കാക്കനാട് ജില്ലാ ജയിലില്‍ ഉണ്ടായിരുന്ന അഞ്ച് പേരെയും കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് സിബിഐ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജയില്‍ മാറ്റം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളെ സ്വീകരിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു. കുറ്റവാളികളുടെ അപേക്ഷ പരിഗണിച്ച് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജയില്‍ മാറ്റിയത്. ജയില്‍ ഉപദേശക സമിതി അംഗമായ സിപിഐഎം നേതാവ് പി.ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കെ വി കുഞ്ഞിരാമനെ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ടെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.