KeralaTop News

തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്; പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ

Spread the love

തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്‌ളാറ്റിലേക്കാണ് പടക്കമെറിഞ്ഞത്. വീര്യം കൂടിയ പടക്കമാണ് വലിച്ചെറിഞ്ഞത്.

മൂന്നം​ഗ സംഘമാണ് പടക്കമെറിഞ്ഞതിന് പിന്നിൽ. എന്നാൽ ഫ്‌ളാറ്റ് മാറി പടക്കം എറിഞ്ഞതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റൊരു ഫ്ലാറ്റിൽ തമാസിക്കുന്ന കുട്ടികളുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഫ്ലാറ്റിലേക്ക് പടക്കം വലിച്ചെറിഞ്ഞത്. വലിയ ശബ്ദത്തോടുകൂടിയാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.