Saturday, January 4, 2025
Latest:
GulfTop News

നിമിഷപ്രിയയുടെ വധശിക്ഷ; ഇടപെടാൻ തയ്യാറെന്ന് ഇറാൻ

Spread the love

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ സഹമന്ത്രി ഡോ തഖ്ത് റവഞ്ചിയുടെ ഇന്ത്യ സന്ദർശത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. നിമിഷയുടെ മോചനത്തിനായി പോയ അമ്മ പ്രേമകുമാരി ഇപ്പോഴും യമനില്‍ തുടരുകയാണ്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നത്. 2018ലായിരുന്നു നിമിഷപ്രിയയ്ക്കെതിരെ യമൻ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും 2020ൽ യമനിലെ അപ്പീൽ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബ‍റിൽ അപ്പീൽ തള്ളി.