കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ തിരഞ്ഞെടുപ്പിൽ തർക്കം; സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചു
കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ തർക്കം. ബിജെപി സംസ്ഥാന നേതാക്കളായ ഡോ.കെ.എസ് രാധാകൃഷ്ണൻ, സി കൃഷ്ണകുമാർ എന്നിവരെ പ്രവർത്തകർ ഉപരോധിച്ചു. കൊല്ലത്തെ ആറ് മുൻ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാൻ കൊല്ലം കൊട്ടാരക്കരയിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ പദവികൾ വീതം വയ്ക്കുന്നതിനെതിരെ തുടങ്ങിയ പ്രതിഷേധം കയ്യാങ്കളിയുടെ വക്കിലെത്തി.
സംഘടന നടപടികൾക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രതിഷേധിച്ച നേതാക്കളുടെ നിലപാട്. നേരഞ്ഞെ തൃശൂരിലും സമാനമായ പ്രശ്നം നടന്നിരുന്നു.