Saturday, January 4, 2025
Latest:
KeralaTop News

‘കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നത്, മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല’; കെ.എൻ.ബാലഗോപാൽ

Spread the love

KFC അനിൽ അംബാനിയുടെ കമ്പനിയിലെ നിക്ഷേപം നിയമപരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ടാണ് നിക്ഷേപം ചെയ്തതെന്നാണ് ധാരണ. നിക്ഷേപത്തിൽ ലാഭവും നഷ്ടവും വരാം. നിക്ഷേപ സമയത്ത് കമ്പനിക്ക് ഉയർന്ന റേറ്റിങ്ങ് ഉണ്ടായിരുന്നു. ബോധപൂർവം വീഴ്ച വരുത്തിയതായി കരുതുന്നില്ല. നഷ്ടപരിഹാരത്തിന് നിയമ നടപടികൾ നടക്കുന്നുണ്ട്.

കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ മുൻനിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയത്. കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നത്. മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല. മുബൈ ഹൈക്കോടതിയിൽ കേസ് ഉണ്ട്. പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇൻവെസ്റ്റ്മെന്റ് തീരുമാനം കമ്മിറ്റിയാണ് കൈക്കൊള്ളൂക. ഡയറക്ടർ ബോർഡ് പിന്നീട് അംഗീകാരം നൽകുകയാണ് പതിവ്. ഇതിൽ നിയമ വിരുദ്ധമായ ഒന്നുമില്ല. നഷ്ടം വന്നപ്പോൾ കേസ് നടത്തി. ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്.

KFC ഏറ്റവും കുറച്ച് നിഷ്ക്രിയ ആസ്തിയുള്ള സ്ഥാപനമായി മാറിയിട്ടുണ്ട്. NSS ആസ്ഥാനത്തെ ചെന്നിത്തലയുടെ പുഷ്പാർച്ചനയുടെ സമയത്താണോ പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനം നടത്തിയത് എന്നതെല്ലാം അവരുടെ അഭ്യന്തര കാര്യം. ഇതിലൊക്കെ രാഷ്ട്രീയ കാരണങ്ങൾ കാണും. അത് യുഡിഎഫിൻ്റെ നേർക്ക് ഉള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.