ട്രക്കില്‍ ഐഎസ് പതാക, പുതുവര്‍ഷ ആഘോഷത്തിനിടെ അമേരിക്കയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ സൈനികള്‍
അമേരിക്കയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ ആക്രമണത്തില്‍ മരണം പതിനഞ്ചായി. ട്രക്കില്‍ നിന്ന് ഭീകരസംഘടനയായ ഐഎസിന്റെ കൊടി കണ്ടെടുത്തെന്ന് എഫ്ബിഐ അറിയിച്ചു. ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. ടെസ്‌ലയുടെ സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നു.
ന്യൂ ഓര്‍ലിയന്‍സ് ആക്രമണത്തില്‍ ഉപയോഗിച്ച ട്രക്കും സൈബര്‍ ട്രക്കും ഒരേയിടത്തു നിന്നാണ് വാടകയ്ക്ക് എടുത്തത്. ന്യൂ ഓര്‍ലിയന്‍സില്‍ പുലര്‍ച്ചെ 3. 15നായിരുന്നു ആക്രമണം. നേരത്തെ ഈ ആക്രമണം നടത്തിയതൊരു കുടിയേറ്റക്കാരനാണെന്ന് ട്രംപ് ആരോപിച്ചിരുന്നുന്നു. പിന്നീട് അമേരിക്കയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വമുള്ള ഷംസുദ്ദീന്‍ ജബ്ബാര്‍ എന്ന 42കാരനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ടെക്‌സസില്‍ നിന്നുള്ള വ്യക്തിയാണിയാള്‍. സംഭവത്തിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് എഫ്ബിഐ അന്വേഷിക്കുകയാണ്. പെന്റഗണ്‍ വ്യക്തമാക്കുന്നത് പ്രകാരം 10 വര്‍ഷം സൈന്യത്തില്‍ ഹ്യൂമണ്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റ്, ഐടി വിദഗ്ധന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് ഇയാള്‍. 2009 മുതല്‍ 2010 വരെ അഫ്ഗാനില്‍ ഇയാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു.
ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഇത് ചെയ്തതെന്ന് ഇതിന് മുന്‍പ് ഇയാള്‍ എടുത്ത പല വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ മനസിലായി. അഫ്ഗാനിലെ യുദ്ധം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയാത്ത വിധം ഇയാളെ സ്വാധീനിച്ചുവെന്ന് ഒരു കോളജ് മാഗസീന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട്. ഐഎസിന് താത്പര്യമുള്ള വ്യക്തികള്‍ ഇപ്പോഴും അമേരിക്കയിലുണ്ടെന്നാണ് ജോ ബൈഡന്‍ വ്യക്തമാക്കുന്നത്.
ലാസ് വെഗസില്‍ ഇന്ന് രാവിലെയാണ് സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചത്. ട്രക്കിന് ഉള്ളില്‍ ഉണ്ടായിരുന്ന ആളാണ് സ്‌പോടനത്തില്‍ മരിച്ചത്. വാഹനത്തില്‍ നിന്ന് സ്‌പോടക വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.