സഹായത്തിന് കാത്ത് നിൽക്കാതെ ചൂരൽമലയിലെ വിവേക് മരണത്തിന് കീഴടങ്ങി
വയനാട് ചൂരൽമലയിലെ വിവേക് മരണത്തിന് കീഴടങ്ങി. 24 വയസായിരുന്നു.ഗുരുതര കരൾ രോഗത്തിന് ചികിത്സയിൽ തുടരവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. ചൂരൽമല മുണ്ടക്കൈ നിവാസികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ച് ധനസമഹരണം തുടരുന്നതിനിടെയാണ് മരണം. അട്ടമല ബാലകൃഷ്ണൻ ഉമ ദമ്പതികളുടെ മകനാണ്. മനു സഹോദരനാണ്.
എസ്റ്റേറ്റിലെ ദിവസ ജോലിക്കാരനായ പിതാവ് ബാലകൃഷ്ണന്റെ കുഞ്ഞു വരുമാനത്തിൽ നിന്നാണ് വിവേക് പഠിച്ച് പെട്രോ കെമിക്കൽ എൻജിനീയറിങ് പാസായത്.കുടുംബത്തിന് താങ്ങും തണലും ആകുമെന്ന് കരുതിയപ്പോഴാണ് വിവേകിന് രോഗത്തിൻറെ ആദ്യ ലക്ഷണങ്ങൾ കണ്ടത്.ജോലി കിട്ടി 10 ദിവസത്തിനകം തന്നെ വിവേക് ആശുപത്രിയിലായി.അന്നാണ് ആദ്യമായി രോഗം തിരിച്ചറിയുന്നത്. അതിനിടെ ഉണ്ടായ ഉരുൾപൊട്ടൽ വിവേകിനും കുടുംബത്തിനും സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമായി.