Sunday, January 5, 2025
Latest:
KeralaTop News

പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നൽകി

Spread the love

പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി നൽകി. ഹൈക്കോടതി നിർദേശങ്ങൾ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു അനുമതി നൽകിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ചു.

നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശിച്ച കാര്യങ്ങൾ ദേവസ്വങ്ങൾ നടപ്പിലാക്കിയാൽ വെടിക്കെട്ടിന് അനുമതി നൽകണമെന്നായിരുന്നു കോടതിവിധി. അതേസമയം കർശന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് എഡിഎം അനുമതി നൽകിയിരിക്കുന്നത് .