MM മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും കൊല്ലുന്നു; പണം മടക്കി ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്’; K.K ശിവരാമൻ
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയിൽ സിപിഐഎമ്മിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. സിപിഐഎം ഭരിക്കുന്ന ബാങ്കിൽ സാബു പണം നിക്ഷേപിച്ചത് നഷ്ടപ്പെടും എന്നോർത്തല്ല. പണം മടക്കി ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ അല്ല ചെയ്യേണ്ടതെന്നും കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരണസമിതിയുടെയും പ്രസ്ഥാനത്തിന്റെയും പക്വതയില്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും കെ കെ ശിവരാമന്റെ വിമർശനം. എംഎം മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും വീണ്ടും കൊല്ലുന്നുവെന്ന് കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. മര്യാദകേടിന് പരിധിയുണ്ടെന്നും നിവൃത്തികേടുകൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെ വിടണമെന്നും കെ കെ ശിവരാമൻ പറയുന്നു. സാബു തോമസ് ശവക്കല്ലറയിൽ ശാന്തമായി ഉറങ്ങട്ടെ,സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.