KeralaTop News

ടി.പി ചന്ദ്രശേഖരൻ കേസ്, പ്രതി കൊടി സുനി പരോളിൽ പുറത്തിറങ്ങി

Spread the love

ടിപി വധക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. 30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നു. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്.

എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.

അതേസമയം ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ലെന്ന് കെ കെ രമ പ്രതികരിച്ചു. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പറഞ്ഞു.

കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോൾ അനുവദിച്ചു. അമ്മക്ക് കാണാനാണെങ്കിൽ 10 ദിവസം പോരെ. പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കുമെന്നും രമ ചോദിച്ചു.