NationalTop News

സഹോദരനാണ്, കൂടെയുണ്ടാകും, സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കും’; പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതി വിജയ്

Spread the love

സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുറന്ന കത്തുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കുമെന്ന് വിജയ് ഉറപ്പുനൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ പറയുന്നു. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് വിജയ് പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതിയത്.

നേരത്തെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് വിജയ് പറഞ്ഞിരുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞിരുന്നു.

അതേസമയം വിഴുപ്പുറം വിക്രവണ്ടിയില്‍ ടിവികെയുടെ ആദ്യത്തെ സമ്മേളനം നടന്നിരുന്നു. അഞ്ച് ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ ഈ സമ്മേളത്തിന് എത്തിയെന്നാണ് ടിവികെ അവകാശപ്പെട്ടത്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും ഇറങ്ങുന്ന വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപനം ആയിരുന്നു ഈ സമ്മേളനം.