യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു; അന്ത്യം നൂറാം വയസിൽ
യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു.100 വയസായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിയ പ്രസിഡന്റായിരുന്നു കാർട്ടർ.
ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു.
കാൻസറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു.
100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്.
വാട്ടര്‍ഗേറ്റ് അഴിമതിയിലും വിയറ്റ്നാം യുദ്ധത്തിലും വലഞ്ഞിരുന്ന അമേരിക്കന്‍ ജനതയ്ക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു കാര്‍ട്ടര്‍ന്റെ പ്രസിഡന്‍റ് സ്ഥാനം. 1978ൽ കാർട്ടർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.