മൂന്ന് ക്യാച്ചുകള്‍ കൈവിട്ട് ജയ്‌സ്വാള്‍, അവസരം മുതലാക്കി കമ്മിന്‍സും ലബുഷെയ്‌നും, ഓസീസ് ലീഡ് 300ലേക്ക്
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയുടെ ലീഡ് 300ലേക്ക്. നിലവിൽ ഓസീസ് 165/ 8 എന്ന നിലയിലാണ്. 270 റൺസിന്റെ ലീഡ് ഓസ്‌ട്രേലിയ നേടി. മാര്‍നസ് ലാബുഷെൻ 70 റൺസ് നേടി പുറത്തായി. പാറ്റ് കമിന്‍സ് 34 റൺസോടെ ക്രീസിൽ ഉണ്ട്. തുടക്കത്തില്‍ ഖവാജയെ കൈവിട്ട യശസ്വി ജയ്സ്വാള്‍ പിന്നീട് മാര്‍നസ് ലാബുഷെയ്നിനെയും പാറ്റ് കമിന്‍സിനെയും കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര നാലു വിക്കറ്റെടുത്തു.
നാലാം ദിനം 11 പന്തുകളുടെ ഇടവേളയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സാം കോണ്‍സ്റ്റാസിനെ ക്ലീന്‍ ബൗള്‍ഡാക്കി വിക്കറ്റ് വേട്ട തുടങ്ങിയ ബുമ്ര പിന്നീട് ട്രാവിസ് ഹെഡിനെയും മിച്ചല്‍ മാര്‍ഷിനെയും അലക്സ് ക്യാരിയെയും പുറത്താക്കി. സ്റ്റീവ് സ്മിത്തിനെയും ഉസ്മാന്‍ ഖവാജയെയും ലാബുഷെയ്നിനെയും സിറാജും വീഴ്ത്തി.
ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. എന്നാല്‍ പിന്നീട് ലാബുഷെയ്നിന്‍റെയും കമിന്‍സിന്‍റെയും ക്യാച്ചുകള്‍ ജയ്സ്വാള്‍ കൈവിട്ടു. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യ 369ന് പുറത്തായിരുന്നു. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്.
സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് (114) അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.