KeralaTop News

യു പ്രതിഭയുടെ മകന്‍ കനിവിന് എതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനെന്ന് എഫ്‌ഐആര്‍

Spread the love

യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിന് എതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനെന്ന് എഫ്‌ഐആര്‍. കേസില്‍ കനിവ് ഒന്‍പതാം പ്രതിയാണ്. എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്.

സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ള ഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയെന്നും FIR ല്‍ പറയുന്നുണ്ട്. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ കള്ളവാര്‍ത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എയുടെ വാദം.