NationalTop News

ഗുജറാത്തിൽ കെമിക്കൽ പ്ലാൻ്റിൽ വിഷവാതകം ചോർന്നു; 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം

Spread the love

ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കൽ പ്ലാൻ്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിൻ്റെ (ജിഎഫ്എൽ) പ്രൊഡക്ഷൻ യൂണിറ്റിലെ പൈപ്പിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിക്കുകയും ചെയ്യുകയായിരുന്നു.

നാല് തൊഴിലാളികളെയും ബറൂച്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ മൂന്ന് പേർ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു, ഒരാൾ പുലർച്ചെ 6 മണിയോടെ മരണപ്പെടുകയായിരുന്നുവെന്ന് ദഹേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിഎം പാട്ടിദാർ പറഞ്ഞു.നാല് തൊഴിലാളികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.