KeralaTop News

‘സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാർ; 2016ൽ ജമാഅത്തെ ഇസ്ലാമിയുടേ പിന്തുണ ലഭിച്ചിരുന്നു’; കെ മുരളീധരൻ

Spread the love

സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്ന് കെ മുരളീധരൻ. വെള്ളാപ്പള്ളി എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കാറുണ്ട്. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. എൻഎസ്എസിന്റെ ചടങ്ങിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ആണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാൻ യോഗ്യൻ എന്ന പരാമർശം ചർച്ചയാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

2016ലെ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടേ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ ആയിരുന്നു അന്ന് എതിർ സ്ഥാനാർഥി. 2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 മുതൽ വെൽഫയർ പാർട്ടി പിന്തുണയും കോൺഗ്രസിനാണ്. ദേശീയ നയത്തിൽ എടുത്ത തീരുമാനമാണ്. ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് എന്ന നിലപാടിൽ എടുത്ത നയമാണിതെന്നും ഈ നയത്തിൻ്റെ ഭാഗമായി കോൺഗ്രസ് മുന്നണിയിലുള്ള സിപിഐഎമ്മിന് തമിഴ്നാട്ടിൽ പിന്തുണ നൽകിയെന്നും കെ മുരളീധരൻ പറഞ്ഞു.

മൻമോഹൻ സിങ്ങിന്റെ വിയോ​ഗത്തിൽ കെ മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. മൻമോഹൻ സിങ്ങിന്റെ വിയോഗം രാജ്യത്തിനും കോൺഗ്രസിനും വലിയ നഷ്ടമാണ്. എല്ലാ ജനപ്രതിനിധികളെയും ഇത്രയധികം ബഹുമാനിച്ച ഒരു പ്രധാന മന്ത്രി വേറെ ഉണ്ടായിട്ടില്ല. മരണം വരെ അച്ചടക്കം പാലിച്ച കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരനെ മറന്ന് ഒരു തീരുമാനവും എടുത്തില്ല. നയങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. രാഹുലിനെ പാർലമെന്റിലേക്ക് അയച്ചതിനു കേരളത്തിലെ കോൺഗ്രസ് പാർട്ടിയോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിരുന്നു. കോൺഗ്രസിന് തുടർ ഭരണം ലഭിച്ചിരുന്നേങ്കിൽ മൻമോഹൻ സിംഗ് തന്നെ പ്രധാന മന്ത്രി ആകുമായിരുന്നുവെന്ന് കെ മുരളീധരൻ റഞ്ഞു.