NationalTop News

‘തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയത്തിയ സാമ്പത്തിക വിദഗ്ദ്ധൻ’; മൻമോഹൻ സിങ്ങിന്റെ വിയോഗം തീരാനഷ്ട്ടമെന്ന് എ കെ ആന്റണി

Spread the love

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ”സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടമാണ് മൻമോഹൻ സിങ്ങിന്റെ വിയോഗം. തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയർത്തുന്നതിൽ അദ്ദേഹം ഇടപെടൽ നടത്തി, മജീഷ്യനെ പോലെ അദ്ദേഹം ഇന്ത്യൻ സമ്പദ്ഘടനയെ ഉയർത്തെഴുന്നേൽപ്പിച്ചു. അച്ചടക്കമുള്ള ഒരു നേതാവായി അദ്ദേഹം പ്രവർത്തിച്ചു. 10 വർഷത്തെ ഭരണം കൊണ്ട് ലോകം കണ്ടിട്ടുള്ള പരിണിതപ്രജ്ഞരായ നേതാക്കളിൽ ഒന്നാമതായി നിൽക്കേണ്ട ആളാണെന്ന് തെളിയിച്ചു. പ്രധാനമന്ത്രി കസേരയിൽ അതിശയകരമായ പരിഷ്കാരങ്ങൾ നടത്തി. ഇടത്തരക്കാർക്ക് ഗുണകരമായ ഏറ്റവും വലിയ പരിഷ്കാരം ഭക്ഷ്യ സുരക്ഷ നിയമം കൊണ്ടുവന്നു.

സ്വന്തം ബാഗ് എത്ര ഭാരമുള്ളതാണെങ്കിലും അദ്ദേഹം തന്നെ അത് എടുക്കുമായിരുന്നു.മറ്റാരെയും അത് എടുക്കാൻ സമ്മതിക്കില്ല. ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? സഹപ്രവർത്തകരോട് ഇത്രയധികം മാന്യതയും ബഹുമാനവും പുലർത്തുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല.ഇന്ത്യയിലെ ഏറ്റവും വലിയ ആദരവുള്ള പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. നല്ല മനുഷ്യർ ധാരാളമുണ്ട്, ഇത്രയും നല്ല മനുഷ്യൻ ഉണ്ടോ. സഭ ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു” അദ്ദേഹം എ കെ ആന്റണി കൂട്ടിച്ചേർത്തു.

അതേസമയം, വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും അദ്ദേഹത്തിന്റെ സംസ്കാരം ശനിയാഴ്ച നടക്കുക. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നലെ രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.