നോട്ട് നിരോധനം മുതല്‍ രാഷ്ട്രീയത്തിലെ മൂല്യച്യുതി വരെ; ഇന്നിന്റെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയ എംടി
രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ എഴുത്തുകാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എംടിയും അതില്‍ ഒട്ടും മടി കാണിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദി എംടിയുടെ ഭരണകൂട വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. അധികാരം എന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്ന ശക്തമായ പരാമര്‍ശമാണ് എംടി അന്ന് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെ കുറിച്ചാണ് അന്ന് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണെന്ന് എംടി നിരീക്ഷിച്ചു. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാമെന്നും അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി – എം ടി വിശദമാക്കി.
അതിനും മുന്‍പ് ജനത്തെ വലച്ച നോട്ട് നിരോധനത്തിന് എതിരെയും അതിരൂക്ഷമായി എംടി പ്രതികരിച്ചിരുന്നു. മോദിയെ തുഗ്ലക്കിനോടാണ് അന്ന് അദ്ദേഹം ഉപമിച്ചത്. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ‘ കള്ളപ്പണ വേട്ട മിഥ്യയും യാഥാര്‍ഥ്യവും ‘ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു വിമര്‍ശനം. നോട്ട് നിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്ന് അന്ന് എംടി പറഞ്ഞു. ഇതുപോലത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ രാജ്യങ്ങളെല്ലാം നാശത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് അനുഭവം. എല്ലാം 30 ദിവസം കഴിയുമ്പോള്‍ ശരിയാകും, 50 ദിവസം കഴിയുമ്പോള്‍ ശരിയാകും, 90 ദിവസം കഴിയുമ്പോള്‍ ശരിയാകും എന്ന് ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ആളുകള്‍ തന്നെ മാറി മാറി പറഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ ഒരു നാടന്‍ രീതിയില്‍ മനസിലാക്കിയെടുത്തത് എവിടെയൊക്കെ നാണയ വ്യവസ്ഥയും കറന്‍സിയും വച്ച് കളിച്ചിട്ടുണ്ടോ ഈ രാജ്യങ്ങളെല്ലാം അപകടത്തിലേക്ക് പോയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.
അതിനും മുന്‍പ് ജനത്തെ വലച്ച നോട്ട് നിരോധനത്തിന് എതിരെയും അതിരൂക്ഷമായി എംടി പ്രതികരിച്ചിരുന്നു. മോദിയെ തുഗ്ലക്കിനോടാണ് അന്ന് അദ്ദേഹം ഉപമിച്ചത്. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ‘ കള്ളപ്പണ വേട്ട മിഥ്യയും യാഥാര്‍ഥ്യവും ‘ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു വിമര്‍ശനം. നോട്ട് നിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്ന് അന്ന് എംടി പറഞ്ഞു.
ഇതുപോലത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ രാജ്യങ്ങളെല്ലാം നാശത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് അനുഭവം. എല്ലാം 30 ദിവസം കഴിയുമ്പോള്‍ ശരിയാകും, 50 ദിവസം കഴിയുമ്പോള്‍ ശരിയാകും, 90 ദിവസം കഴിയുമ്പോള്‍ ശരിയാകും എന്ന് ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ആളുകള്‍ തന്നെ മാറി മാറി പറഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ ഒരു നാടന്‍ രീതിയില്‍ മനസിലാക്കിയെടുത്തത് എവിടെയൊക്കെ നാണയ വ്യവസ്ഥയും കറന്‍സിയും വച്ച് കളിച്ചിട്ടുണ്ടോ ഈ രാജ്യങ്ങളെല്ലാം അപകടത്തിലേക്ക് പോയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.