NationalTop News

തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് യുവാവ്; കുടുങ്ങിയത് അറിയാതെ 30 കിലോമീറ്റർ പാഞ്ഞു; ദാരുണാന്ത്യം

Spread the love

തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഏകദേശം മുപ്പത് കിലോമീറ്റർ വലിച്ചിഴച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. 35 വയസുള്ള നരേന്ദ്ര കുമാർ ഹല്‍ദാർ എന്നയാളാണ് മരിച്ചത്. ലഖ്‌നൗവില്‍ നിന്ന് 127 കിലോമീറ്റർ അകലെയുള്ള ബഹ്‌റൈച്ചിലാണ് സംഭവം. പയാഗ്പൂർ സ്വദേശിയായ നരേന്ദ്ര കുമാർ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ നൻപാറ-ബഹ്‌റൈച്ച്‌ റോഡില്‍ വച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു.

കാറിനടിയില്‍ കുടുങ്ങിയ മ‍ൃതദേഹവുമായാണ് തഹസീര്‍ദാര്‍ കാറില്‍ തങ്ങളുടെ അടുത്തേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന നായിബ് തഹസില്‍ദാർ ശൈലേഷ് കുമാർ അവസ്തിയെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് മോണികാ റാണി ശുപാർശ ചെയ്തു. സംഭവത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ മെറാജ് അഹമ്മദിനെ അറസ്റ്റ് ചെയ്തു.

ഗുരുതരമായ അശ്രദ്ധയാണ് സംഭവിച്ചിട്ടുള്ളതെന്നും 30 കിലോമീറ്ററോളം വാഹനത്തില്‍ മൃതദേഹം കുടുങ്ങിയിരിക്കാൻ സാധ്യത കുറവാണെന്നും ഭയം മൂലമാകാം വാഹനം നിർത്താതെ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.