GulfTop News

43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി മോദി ഇന്ന് കുവൈത്തില്‍

Spread the love

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിൽ എത്തും. ഇന്നും നാളെയുമായി , രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി – കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി ചർച്ച നടത്തുo.

43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ്, ഒരു ഇന്ത്യൻ പ്രധാന മന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത് എന്ന പ്രതേകതയും, മോദിയുടെ ഈ സന്ദർശനത്തിനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ , രാജ്യെത്തു ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ് സമൂഹവും ഒരുങ്ങി കഴിഞ്ഞു.

പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയും കുവൈറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അതോടൊപ്പം ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. കുവൈറ്റ് കിരീടാവകാശി ഒരുക്കുന്ന പ്രത്യേക വിരുന്ന് സല്‍ക്കാരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.