SportsTop News

‘എട മോനെ സുഖമല്ലേ’; സഞ്ജു സാംസണോട് മലാളത്തില്‍ കുശലം ചോദിച്ച് എ ബി ഡിവില്ലിയേഴ്‌സ്

Spread the love

സഞ്ജു സാംസണുമായുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലായ എ ബി ഡിവില്ലിയേഴ്‌സ് 360ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രസകരമായ സംഭാഷണം. നിങ്ങളുടെ മാതൃഭാഷ ഏതെന്ന് ചോദിച്ച ഡിവില്ലിയേഴ്‌സിനോട് മലയാളം എന്ന് സംഞ്ജു പറയുകയുമായിരുന്നു. പിന്നാലെ ആ ഭാഷയില്‍ എന്തെങ്കിലും പറഞ്ഞുതരണമെന്ന് ഡിവില്ലിയേഴ്സ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ‘എട മോനേ, സുഖമല്ലേ’ എന്ന് സഞ്ജു പറയുകയും ഡിവില്ലിയേഴ്സ് അത് ഏറ്റുപറയുകയും ചെയ്യത്. പറഞ്ഞു വന്നപ്പോള്‍ എട മോനേ സൂപ്പറല്ലേ എന്നത് പോലെ ആവുകയും ചെയ്തു. അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്.

കരിയറില്‍ പെട്ടന്ന് മാറ്റമുണ്ടായെങ്കിലും അതിനായി താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് സഞ്ജു ഡിവില്ലിയേഴ്‌സിനോട് പറഞ്ഞു. പരിശീലനം, നെറ്റ്‌സില്‍ ചിലവഴിക്കുന്ന സമയം, എന്നിവയില്‍ ഒന്നും മാറ്റമില്ല. എന്താണ് വ്യത്യസ്തമായി ചെയ്തത് എന്ന് തന്നെയാണ് ഞാനും ചിന്തിക്കുന്നത്. ഇന്ത്യന്‍ സീരീസിനായി ഓരോ തവണ തെരഞ്ഞെടുക്കപ്പെടുമ്പോഴും കൂടുതല്‍ ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങി. എന്നിരുന്നാലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടില്ല, അല്ലെങ്കില്‍ ട്രാവല്‍ റിസര്‍വായി പോകാം എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാല്‍ കൃത്യമായി തയാറെടുക്കുന്നു എന്ന് ഞാന്‍ ഉറപ്പ് വരുത്താറുണ്ട്. മുന്‍പുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ല. പ്രാക്റ്റീസ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുന്നെന്നു മാത്രം – സഞ്ജു പറഞ്ഞു വെക്കുന്നത്.
ചില കാര്യങ്ങളില്‍ ഉത്തരം കിട്ടില്ലെന്നും ഒഴുക്കിനൊപ്പം പോവുകയാണ് താനെന്നും സഞ്ജു പറയുന്നു. എല്ലാ അവസരങ്ങളിലും പിച്ചില്‍ ആധിപത്യം നേടിയെടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മികച്ച വിജയലക്ഷ്യം എന്താണെന്നു നമുക്കു പറയാനാകില്ല. എന്തിനാണ് വെറുതെ പന്തുകള്‍ പാഴാക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തുടങ്ങിയതു മുതല്‍ താന്‍ ചിന്തിക്കാറുണ്ടെന്നും സഞ്ജു പറയുന്നു.