KeralaTop News

അംബേദ്ക്കർക്കെതിരായ പരാമർശം; അമിത് ഷായെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം, എം വി ഗോവിന്ദൻ

Spread the love

ബി ആർ അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹാസ്യമായ നിലപാടാണ് പിന്നോക്ക ജനവിഭാഗങ്ങളോട് സംഘപരിവാർ പുലർത്തുന്നത്. ഇന്ത്യൻ ഭരണഘടന സമൂലമായി മാറ്റാൻ സംഘപരിവാർ ലക്ഷ്യമിട്ടിരുന്നു. അമിത് ഷാ രാജിവെച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണ്. ഈ ഘട്ടത്തിൽ പാർട്ടി കളവിന് കൂട്ടുനിൽകുന്നു എന്ന് വരുത്താനാണ് ഇ ഡി ശ്രമിച്ചത്. വലിയ വിഭാഗം മാധ്യമങ്ങളും ഈ സമീപനം സ്വീകരിച്ചു.ആരാണ് ബാങ്കുകൾ ഭരിക്കുന്നത് എന്ന് നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. വിഷയത്തിൽ ഇ ഡിനടത്തിയത് രാഷ്ട്രീയ പകപോക്കലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. SFIO അന്വേഷണ റിപ്പോർട്ടിൽ പാർട്ടിക്ക് ഒരു തരത്തിലുള്ള ഉൽകണ്ഠയുമില്ല. അന്വേഷണം രാഷ്ട്രീയമായി വന്നപ്പോൾ പ്രതിരോധിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് അന്വേഷണം വന്നത്.

എൻ സി പി യിലെ മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. നിലവിൽ അക്കാര്യങ്ങളൊന്നും തന്നെ ഞങ്ങളുടെ മുന്നിൽ വന്നിട്ടില്ല.തീരുമാനങ്ങൾ കേന്ദ്രത്തിന്റേതായിട്ട് വരട്ടെയെന്നും മന്ത്രിസഭാ പുനഃ സംഘടനയൊന്നും എൽഡിഎഫിന്റെ അജണ്ടയിൽ ഇല്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.