Top NewsWorld

”ക്യാൻസറിനും മുലപ്പാൽ വർദ്ധനവിനുമുള്ള മരുന്നെന്ന വിശ്വാസം”, 2.179 ടൺ ഈനാംപേച്ചി ശല്ക്കങ്ങൾ പിടിച്ചെടുത്തു

Spread the love

വന്യജീവി കടത്ത് വിരുദ്ധ ഓപ്പറേഷനിൽ ഏകദേശം 2.18 ടൺ ഈനാംപേച്ചി ശല്ക്കങ്ങൾ പിടിച്ചെടുത്തു. നൈജീരിയയിലാണ് സംഭവം. ഏതാണ്ട് 1,100 ഈനാംപേച്ചികളെ കൊന്നാണ് ഇത്രയും ശല്ക്കങ്ങൾ കിട്ടുക. നൈജീരിയൻ കസ്റ്റംസ് സർവീസ് (NCS) ഉദ്യോഗസ്ഥർ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.വൈൽഡ് ലൈഫ് ജസ്റ്റിസ് കമ്മീഷനാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വിവരം അറിയിച്ചത്.

മുലപ്പാൽ വർദ്ധനവിനും ക്യാൻസറിനുമുൾപ്പെടെയുള്ള മരുന്നാണ് ഇതെന്ന് പല രാജ്യങ്ങളിലും നാട്ടു ചികിത്സകർ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ല. ലോകത്ത് ഏറ്റവുമധികം കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചികൾ.അവയുടെ ചെതുമ്പലിന്റെയും മാംസത്തിന്റെയും ഔഷധ മൂല്യമാണ് ഇതിന് കാരണം.

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ വ്യാപാരം നടത്തുന്നതിനുള്ള അന്താരാഷ്‌ട്ര കൺവെൻഷൻ പ്രകാരം ഈനാംപേച്ചികളുടെ എല്ലാ അന്താരാഷ്‌ട്ര വ്യാപാരവും നിരോധിച്ചിരിക്കുന്നു.ലാഗോസിലെ പെൺവാണിഭ സംഘങ്ങൾക്ക് ഈനാംപേച്ചി ശല്ക്കങ്ങൾ വിതരണം ചെയ്യുന്ന ബ്രോക്കറാണെന്ന് സംശയിക്കുന്നയാളാണ്‌ പിടിയിലായതെന്ന് പറയപ്പെടുന്നു.

ഇയാളുടെ അറസ്റ്റ് വന്യജീവി കടത്ത് ശൃംഖലയുടെ പ്രവർത്തനങ്ങളെ അറസ്റ്റ് സാരമായി ബാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. വംശ നാശ ഭീഷണി നേരിടുന്ന ഇവയെ റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 ലെ ഒരു പഠനമനുസരിച്ച്, മധ്യ ആഫ്രിക്കയിൽ ഓരോ വർഷവും കുറഞ്ഞത് 400,000 ഈനാംപേച്ചികളെ വേട്ടയാടുകയും തിന്നുകയും ചെയ്യുന്നു.