സമാധാന അന്തരീക്ഷം നിലനിർത്താൻ ധാരണ; സൗഹൃദം ശക്തമാക്കാൻ ഇന്ത്യയും ചൈനയും
ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ ചർച്ചയിൽ അതിർത്തിയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ധാരണയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ചര്‍ച്ച നടത്തി.
അതിർത്തി കടന്നുള്ള യാത്രാ സഹകരണവും ചര്‍ച്ചയായി.അതിർത്തി തർക്കം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കാതിരിക്കാൻ ശ്രമം തുടരും.സേന പിൻമാറ്റത്തിനും പട്രോളിംഗിനുമുള്ള ധാരണ ഉടൻ നടപ്പാക്കും. കൈലാസ് മാനസ സരോവർ യാത്ര പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തികടന്നുള്ള വിവരങ്ങള്‍ പങ്കിടല്‍, വ്യാപാരം തുടങ്ങിയവയും ഇരു രാജ്യങ്ങൾ ചര്‍ച്ച ചെയ്തു.സമാധാനവും സമൃദ്ധിയും ഉറപ്പാക്കാന്‍ ഇന്ത്യ – ചൈന സൗഹൃദം തുടരണമെന്നും ധാരണയായി.
നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും നടത്തിയ കൂടികാഴ്ചയിലെ തീരുമാന പ്രകാരമാണ് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ ഇന്ന് ബീജിംഗിൽ ഒരുമിച്ചിരുന്ന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ച നടത്തിയത്.