KeralaTop News

വൻ വിലക്കിഴിവിൽ ഭാരത് റൈസ് കേരളത്തിൽ വീണ്ടുമെത്തി; വില 29-ൽ നിന്ന് 22 ആക്കി കുറച്ചു

Spread the love

നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്‌ക്ക് 29 രൂപയ്‌ക്ക് വിൽപന നടത്തിയിരുന്ന അരിക്ക് ഇപ്പോൾ 22 രൂപയ്‌ക്കാണ് വിൽക്കുന്നത്. ‌‌അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലായാണ് വിൽപന. തുടക്കത്തിൽ തൃശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻവിലക്കുറവുണ്ട്.

ഓരോ ജം​ഗ്ഷനിലും വണ്ടിയിൽ അരിയെത്തിച്ചാണ് വിൽപന നടത്തുന്നത്. നിലവിൽ നിയന്ത്രണം ഏർ‌പ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എൻസിസിഎഫിലൂടെയാണ് വിൽപന. വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ​ഗോതമ്പും ലഭ്യമാക്കുന്നുണ്ട്.

ഓൺലൈൻ പ്ലാറ്റ്ഫോമായ ‘വാല്യുജം​ഗ്ഷനിൽ’ രജിസ്റ്റർ ചെയ്ത് വേണം ടെൻഡറിൽ പങ്കെടുക്കാൻ. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്‌ക്ക് രണ്ട് വരെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാം. ആദ്യഘട്ടത്തിൽ കേരളത്തിൽ ​ഗോതമ്പ് വിൽപനയ്‌ക്ക് എത്തിയിരുന്നില്ല. ഒരു കമ്പനിക്ക് കുറഞ്ഞത് 1 ടൺ മുതൽ 10 ടൺ വരെ ​ഗോതമ്പ് വാങ്ങാൻ അവസരമുണ്ട്. വിവിധ ജില്ലകളിൽ ​വിലയിൽ വ്യത്യാസമുണ്ടാകും. 25.76 മുതൽ 26.80 വരെയാണ് വിലയിൽ വരുന്ന വ്യത്യാസം.