MoviesTop News

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

Spread the love

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 ചിത്രങ്ങളുടെ കൂട്ടത്തില്‍ ലാപതാ ലേഡീസ് ഇല്ല. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് ചുരുക്കപ്പട്ടികയിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയത്.

ഇന്ത്യന്‍ അഭിനേതാക്കളായ ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും അഭിനയിച്ച ബ്രിട്ടീഷ്-ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് സന്ധ്യ സൂരിയുടെ ‘സന്തോഷ്’ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത് ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഫ്രാന്‍സില്‍ നിന്നുള്ള എമിലിയ പെരേസ്, ബ്രസീലില്‍ നിന്നുള്ള ഐ ആം സിറ്റില്‍ ഹിയര്‍, കാനഡയില്‍ നിന്നുള്ള യൂണിവേഴ്‌സല്‍ ലാംഗ്വേഡ്, ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള വേവ്‌സ്, ഡെന്‍മാര്‍ക്കിന്റെ ദി ഗേള്‍ വിത്ത് നീഡില്‍, ജെര്‍മനിയുടെ ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഐസ്ലന്‍ഡില്‍ നിന്നുള്ള ടച്ച് അയര്‍ലന്‍ഡിന്റെ നീകാപ്, ഇറ്റലിയുടെ വെര്‍മിഗ്ലോ, ലാറ്റ്മിവയുടെ ഫ്‌ലോ നോര്‍വേയില്‍ നിന്നുള്ള അര്‍മാന്‍ഡ് പലസ്തീന്റെ ഫ്രം ഗ്രൗണ്ട് സീറോ സെനഗലില്‍ നിന്നുള്ള ഡഹോമെയ് തായ്‌ലന്‍ഡിന്റെ മേക്ക് മില്യണ്‍സ് ബിഫോര്‍ ഗ്രാന്‍ഡ്മാ ഡൈസ് എന്നിവയാണ് അക്കാദമി അവാര്‍ഡിനായി പോരാടുന്നത്.

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്. ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

Laapataa Ladies | oscar 2025