KeralaTop News

കേരളത്തിലെ മോഹൻ ഭഗവത് ആണ് പി മോഹനൻ, മെക് 7 വ്യായാമവുമായി അബിൻ വർക്കി

Spread the love

വിവാ​ദങ്ങൾക്കിടെ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. മലപ്പുറം ചേളാരിയിൽ മെക് 7 വ്യായാമ മുറകളിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു. വ്യായാമത്തെ വർഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു.

മെക് 7 കൂട്ടാമയുമായി ബന്ധപ്പെട്ട് കേരളത്തിൽ വർഗീയ പ്രചാരണം നടക്കുന്നു. നിഷ്കളങ്ക ഭാഗവത്തോടെയല്ല വിവാദം തുടങ്ങിയത്. സിപിഎം ജില്ല സെക്രട്ടറി വർഗീയ ചാപ്പ കുത്തുന്നു. എല്ലാ മതസ്ഥരും ഇതിൽ ഉണ്ട്. പി മോഹനൻ ആണ് വർഗീയ പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്നും അബിൻ വർക്കി പറഞ്ഞു.

ബോൾ കൃത്യമായി ആർഎസ്എസിന് ന് കൊടുത്തതിന് ശേഷമാണ് വിവാദത്തിൽ നിന്ന് സിപിഐഎം പിന്മാറിയത്. ടിപിയെ കൊല്ലാൻ വന്ന ഇന്നോവക്ക് പിറകിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിക്കാൻ നേതൃത്വം നൽകിയിത് പി മോഹനൻ ആണ്

കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിലും പി മോഹനൻ, മലബാറിൽ ഹിന്ദു മുസ്ലിം വർഗീയതയ്ക്ക് ശ്രമിക്കുന്ന വ്യകതിയായി പി മോഹനൻ മാറി. അതിന് സിപിഎം കുടപിടിക്കുന്നു. കേരളത്തിലെ മോഹൻ ഭഗവത് ആണോ പി മോഹനൻ എന്നും അദ്ദേഹം ചോദിച്ചു. പി മോഹനനും കുടുംബവും ആർ എസ് എസ് സ്പയിങ് ഏജന്റ് എന്നും അബിൻ വർക്കി പറഞ്ഞു.